പയ്യാവൂര്‍: ചെമ്പേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഗ്രാമീണ്‍ ബാങ്ക് ചെമ്പേരി പുറഞ്ഞാണ് റോഡില്‍ പുതുതായി നിര്‍മ്മിച്ച പുളിക്കല്‍ ബില്ഡിംഗില്ലേക്ക് മാറി. എടിഎം സൗകര്യമടക്കം ഇടപാടുകാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ബ്രാഞ്ച് മാനേജര്‍ സെബാസ്റ്റ്യന്‍ കെ.ജോസഫ് അറിയിച്ചു. കേരള ഗ്രാമീണ്‍ ബാങ്കിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഉദ്ഘാടനം ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ജോസഫ് ഐസക് നിര്‍വ്വഹിച്ചു. എടിഎംന്റെ ഉദ്ഘാടനം ഫാ.ജോസഫ് കരിനാട്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഡെയ്സി ജോസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡണ്ട് സാബു മണിമല, ഏരുവേശ്ശി കൃഷി ഓഫീസര്‍ നവാസ്, അസിസ്റ്റന്റ് മാനേജര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: