വീട്ടില്‍ക്കയറി അക്രമിച്ചു

Wednesday 13 July 2016 12:48 am IST

തലശ്ശേരി: കുട്ടിമാക്കൂലില്‍ മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ചുകയറി നടത്തിയ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കോപ്പാലത്തെ ബാര്‍ ജീവനക്കാരനായ മാനന്തവാടി സ്വദേശി കുമാറിനെയാണ്(19) അക്രമിച്ചത്. ഇയാളെ പരിക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ ടിവിയും മറ്റും തകര്‍ത്തിട്ടുണ്ട്. ബാറില്‍ മദ്യപിക്കാനെത്തിയ സംഘം രാത്രി 10 മണി കഴിഞ്ഞിട്ടും പോകാന്‍ കൂട്ടാക്കാഞ്ഞതിനെ ചോദ്യം ചെയ്ത വിരോധമാണ് പുലര്‍ച്ചെ വീട്ടില്‍ കയറി അക്രമം നടത്താന്‍ കാരണമെന്ന് കരുതുന്നു. ന്യൂമാഹി പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.