മയ്യിലില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം

Wednesday 13 July 2016 12:52 am IST

മയ്യില്‍: മയ്യില്‍ എട്ടേയാറില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമം. ബിജെപി തളിപ്പറമ്പ് മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ട് എന്‍.കെ.പുരുഷോത്തമന്‍ മാസ്റ്ററുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അക്രമം ഉണ്ടായത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പാരപ്പറ്റ് എന്നിവ തകര്‍ന്നു. സിപിഎം സംഘമാണ് അക്രമത്തിന് പിന്നില്‍. മയ്യില്‍പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. സംഭവത്തില്‍ ബിജെപി തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സംഭവ സ്ഥലം ബിജെപി നേതാക്കളായ ബിജു ഏളക്കുഴി, കെ.ബേബി സുനാഗര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.