മട്ടന്നൂര്‍: മരത്തടികള്‍ ഫൂട്ട്പാത്തിലിട്ടത് കാല്‍നടയാത്രാക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ പോലീസ് ക്വാര്‍ട്ടേഴ്സ് മതിലിനരികിലൂടെ കടന്നുപോകുന്ന ഫൂട്ട് പാത്തിലാണ് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് വലിയ മരത്തടികള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. പോലീസ് ക്വാര്‍ട്ടേഴ്സ് വളപ്പില്‍ നിന്ന് മുറിച്ച മരത്തിന്റെ തടികളാണ് ഫൂട്ട്പാത്തില്‍ മാസങ്ങളായി കിടക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം ദിനംപ്രതി നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന നഗരത്തിലെ പ്രധാന റോഡരികിലെ ഫൂട്പാത്തില്‍ ഇത്തരത്തില്‍ മരത്തടികള്‍ ഇട്ടത് കാരണം യാത്രക്കാര്‍ക്ക് ഏറെ പ്രയാസമനുഭവപ്പെടുന്നുണ്ട്. നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും മരത്തടികള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: