കണ്ണൂര്‍: മയ്യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ 13ന് കാലത്ത് ഒമ്പതിന് 2016 ലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകളെ കുറിച്ച് ചര്‍ച്ച (പാനല്‍ ഡിസ്കഷന് ഓണ്‍ യൂനിയന്‍ ആന്റ് സ്റ്റേറ്റ് ബജറ്റ് 2016 ക്രിട്ടിക്കല്‍ അനാലിസസ്) സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ചേമ്പര്‍ ഹാളില്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ.ടി.അശോകന് ഉദ്ഘാടനം ചെയ്യും. മയ്യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിന്സിപാള് ഡോ.കെ.വീരാന്‍കുട്ടി, പ്രൊഫ.എന്‍.കെ. അനില്‍കുമാര്‍, വിനീത് നമ്പ്യാര്‍, പ്രൊഫ.ടി.പി.മമ്മൂട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: