പട്ടികജാതിക്കാര്‍ക്കായി തൊഴിലധിഷ്ഠിത പരിശീലനം

Wednesday 13 July 2016 10:51 am IST

കോഴിക്കോട്: പട്ടികജാതി വിഭാഗങ്ങള്‍ക്കായി സൈബര്‍ശ്രീ, സിഡിറ്റ് എന്നിവ വിവിധ മേഖലകളില്‍ ആധുനിക തൊഴില്‍ പരിശീലനം നല്‍കുന്നു. 20-26 പ്രായമുളളവര്‍ ജൂലൈ 30 നകം അപേക്ഷിക്കണം. പരിശീലന പരിപാടികള്‍. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവല്‌മെന്റ്-എഞ്ചിനിയറിംഗ് ബിരുദധാരികള്‍, കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, ഡിപ്ലോമയോ ബിരുദമോ ഉളളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. ആറുമാസമാണ് പരിശീലനം. വിഷ്വല്‍ ഇഫ്ക്ട് ആന്റ് ത്രീഡി ആനിമേഷന്‍-ബി.എഫ്.എ പാസ്സായവര്‍, ബി.എഫ്.എ ഫലം കാത്തിരിക്കുന്നവര്‍, മറ്റേതെങ്കിലും ബിരുദമുളളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. ആറുമാസമാണ് പരിശീലനം. അഡ്വാന്‍സ്ഡ് നെറ്റ്‌വര്‍ക്കിംഗ് ടെക്‌നോളജീസ്-ഐ.ടി. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ ഇവയിലേതെങ്കിലുമൊന്നില്‍ ബിരുദമോ ഡിപ്ലോമയോ പാസ്സായവരായിരിക്കണം. 4500 രൂപ സ്റ്റൈപന്റ് ലഭിക്കും. ആറുമാസത്തെ പരിശീലനം. കമ്മ്യൂണിക്കേഷനും വ്യക്തിത്വ വികസനവും.-ഐ.ടി അധിഷ്ടിത പരിശീലനത്തില്‍ കമ്യൂണിക്കേഷന്‍, വ്യക്തിത്വ വികസനം എന്നിവ ഉള്‍പ്പെടുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഡിപ്ലോമയോ പാസ്സായവര്‍ക്കും എഞ്ചിനീയറിംഗ് പൂര്‍ത്തികരീച്ചവര്‍ക്കും അപേക്ഷിക്കാം. 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. പരിശീലനം മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സൈബര്‍ശ്രീ. സി-ഡിറ്റ്, ടി.സി.26/847, പ്രകാശ്, ഢഞഅഉ7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ര്യയലെൃൃശരറശ@േഴാമശഹ.രീാ ലും അപേക്ഷിക്കാം. ഫോണ്‍ 0471-2323949.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.