കോഴിക്കോട്: എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം സ്വീകരിക്കുന്നതിന് ബാങ്കുകള്‍ നിജപ്പെടുത്തിയ പരിധി വര്‍ദ്ധിപ്പിക്കണമെന്നും കൂടുതല്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിരക്ക് പിന്‍വലിക്കണമെന്നും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. വാര്‍ഷികനിരക്ക് എന്ന നിലയില്‍ എടിഎം കാര്‍ഡിന് ചാര്‍ജ്ജ് വാങ്ങുന്നുണ്ട്. അത് കൂടാതെയാണ് മാസത്തില്‍ അനുവദിച്ച പരിധി കുറച്ച് കൊണ്ട് കൂടുതലായുള്ള ഓരോ ഉപയോഗത്തിനും വര്‍ദ്ധിപ്പിച്ച നിരക്ക് വാങ്ങുന്നത്. ഗവണ്മെന്റുകള് അനുവദിക്കുന്ന ചെറിയതുക പോലും ബാങ്ക് വഴി ആയതിനാല്‍ സാധരണക്കാര്‍ക്ക് ഇത് വഴി പണനഷ്ടം ഉണ്ടാകുന്നു. യോഗത്തില്‍ സമിതി പ്രസിഡന്റ് പി.ഐ. അജയന് അദ്ധ്യക്ഷത വഹിച്ചു.പദ് മനാഭന്‍ വേങ്ങേരി, വി.പി. സനീബ്കുമാര്‍, രാജന് മണ്ടൊടി, ഇ. ദിനചന്ദ്രന് നായര്‍, സാബുമാത്യു, ശോഭ. സി.ടി, പുഷ്പപലത, ശാരദശ്രീധര്, രാധാകൃഷ്ണക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: