കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിെന്റ വിവിധ ഭാഗങ്ങളില്‍ മലമ്പനി രോഗം പടരുന്നു”കൊയിലാണ്ടി താലൂക്കിെല കുറുവങ്ങാട്, ചേലിയ, ഗുരുകുലം ബീച്ച് എന്നിവിടങ്ങളലാണ് രോഗബാധിതര്‍ ഉള്ളത്.ജില്ലാ വെക്ടര്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ മുമ്പുതന്നെ മലമ്പനി പടര്‍ത്തുന്ന അനോ ഫീലിസ് കൊതുകുകളെ കണ്ടെത്തിയിരുന്നു.
നഗരസഭ അധികൃതരെ വിവരം അറിയിച്ചിരുന്ന എങ്കിലും അവരുടെ ഭാഗത്തു നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട യാതൊരു പദ്ധതിയും ഉണ്ടായില്ല.
ശുദ്ധജലത്തില്‍ വളരുന്ന ഈ കൊതുകുകള്‍ തീരദേശ മേഖല കളിലും മത്സ്യവിതരണ കേന്ദ്രങ്ങളിലുമാണ് കൂടുതല്‍ കണ്ടുവരുന്നത്.
കുളിര് ,വിറയല്‍, ഇടയ്ക്കിടെയുള്ള പനിഎന്നിവയാണ് രോഗലക്ഷണങ്ങള്‍
കൊയിലാണ്ടി റയില്‍വേ സ്റ്റേഷന് സമീപവും മലമ്പനി പടര്‍ത്തുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഊര്‍ജിതമായ ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനം കൊണ്ടും മാത്രമേ മലമ്പനി പടരുന്നതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാവൂവെന്നും അഭിപ്രായമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: