പേരാമ്പ്ര: ബംഗ്ലാദേശില്‍പോലും വായ തുറക്കുന്നത് നിരോധിച്ച സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതുമായ മുസ്ലിംലീഗിന്റെ നടപടി രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയതയ്ക്കും വെല്ലുവിളിയാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തകസമ്മേളനം അഭിപ്രായപ്പെട്ടു. എം.പി. ആന്റണി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വിജയന്, സുരേഷ്, സണ്ണി കുംബ്ലാനി, രാജീവ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: