സ്വന്തം ലേഖകന്‍
കോഴിക്കോട്: സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ പച്ചക്കറികള്‍ക്ക് വില കുറയുന്നു. ആഴ്ചകളോളമായി വന്‍ വിലക്കയറ്റത്തിന്റെ പിടിയിലായിരുന്ന പച്ചക്കറികള്‍ക്കാണ് വില കുറയുന്നത്. നൂറു രൂപക്ക് മീതെയുണ്ടായിരുന്ന മുരിങ്ങക്കായക്ക് റീട്ടെയില്‍ ഷോപ്പില്‍ 70 രൂപയായി കുറഞ്ഞിട്ടുണ്ട്. ബീറ്റ്റൂട്ട്, കാരറ്റ് എന്നിവക്കും വിലകൂടിയിരുന്നുവെങ്കിലും ഇപ്പോഴതും കുറഞ്ഞിട്ടുണ്ട്. കിലോവിന് 80 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് 20 രൂപയായി കുറഞ്ഞിട്ടുണ്ട്.
വലിയ ഉള്ളി 20, ഉരുളക്കിഴങ്ങ് 26, വെണ്ട 40, കക്കിരി 25, ബീറ്റ്റൂട്ട് 50, കാരറ്റ് 50, കൊത്തവര 35, കാബേജ് 40, വെള്ളരി 20, കോവക്ക 55, അമര 50, വഴുതന 30, ഇളവന്‍ 20, മത്തന്‍ 20, എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഭരണ സംവിധാന പാടേ നിഷ്ക്രിയമായ സമയത്തായിരുന്നു പച്ചക്കറിയുടെ വന്‍ വില വര്‍ദ്ധനയുണ്ടായത്. ആഘോഷ വേളകളിലുണ്ടാകുന്ന വിലവര്‍ദ്ധനവ് കണക്കെ ഇക്കഴിഞ്ഞ റം സാന്‍ വേളയിലും വില വര്‍ദ്ധനവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒട്ടുമിക്കതിനും വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: