സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് പി.ജയരാജന്‍ - ചെന്നിത്തല

Wednesday 13 July 2016 12:06 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാവ് പി. ജയരാജനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആക്രമണത്തിന് പരസ്യമായി ആഹ്വാനം നല്‍കുന്നത് പി.ജയരാജനാണ്. മുഖ്യമന്ത്രി കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്ന് വ്യക്തമാക്കി. നാടിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഡിജിപിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പോലീസിനുണ്ടായ ചില വീഴ്ചകളെ ഡിജിപി ന്യായീകരിച്ചിരുന്നു. ഇത്തരം ആളുകളെ തല്‍സ്ഥാനത്ത് വച്ചുകൊണ്ടിരിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.