കോഴിക്കോട് : പി.കെ സഹദേവന് അന്തരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി, ആര്.എസ്.എസ് വിഭാഗ് കാര്യകാരി അംഗം തുടങ്ങി നിരവധി ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കോഴിക്കോട് വെള്ളയില്‍ പുതിയകടവ് കുഞ്ഞിച്ചീമ്പ കുടുംബാംഗമാണ് സഹദേവന്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് രാവിലെ ഒമ്പതര മണിയോടെയായിരുന്നു സഹദേവന്റെ അന്ത്യം. സംസ്കാരം വൈകിട്ട് നാല് മണിക്ക് വെസ്റ്റ് ഹില്ലില്‍ നടന്നു. ശോഭനയാണ് ഭാര്യ. ജ്യോതിര്‍മയി, അമൃതമയി, അനന്ദ ദാസ് എന്നിവരാണ് മക്കള്‍. ഷൈജു, അഭിലാഷ് എന്നിവര്‍ മരുമക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: