മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനധികൃത നിര്‍മ്മാണം തടഞ്ഞു

Wednesday 13 July 2016 7:28 pm IST

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനധികൃത നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ആശുപത്രി നിയമങ്ങള്‍ ലംഘിച്ച് ശിശുരോഗവിഭാഗം കെട്ടിടത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിട നിര്‍മ്മാണമാണ് നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞത്. സര്‍ക്കാര്‍ ചട്ടം അനുസരിച്ച് സര്‍ക്കാര്‍ കെട്ടിടം നിര്‍മ്മിച്ച് ലേലം ചെയ്യുകയാണ് പതിവ്. ഇത് ലംഘിച്ച് മില്‍മാ ബൂത്തുടമ സ്വന്തം ചെലവില്‍ കെട്ടിടം നിര്‍മ്മിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. ഇതിന് കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിയുടെ അംഗീകാരമോ സര്‍ക്കാര്‍ അംഗീകാരമോ ലഭിച്ചിട്ടില്ല. സൂപ്രണ്ടിന്റെ ഒത്താശയോടെയണ് ബൂത്തുടമ കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളും ഇന്നലെ പ്രതിഷേധം നടത്തി. നിലവില്‍ ആശുപത്രി വളപ്പില്‍ മില്‍മാ ബൂത്തു നടത്തുന്ന വ്യക്തിയാണ് ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ട് ലീവായതിനാല്‍ കെട്ടിടനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം, ആര്‍എംഒ തുടങ്ങഇയവരുടെ നേതൃത്വത്തില്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.