എക്‌സൈസ്പരിശോധന: 17 പേര്‍ അറസ്റ്റില്‍

Wednesday 13 July 2016 7:29 pm IST

ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 17 പേരെ അറസ്റ്റു ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച 42 പരാതികളിലാണഅ റെയ്ഡ് നടത്തിയത്. വ്യാജമദ്യം വില്പന നടത്തിയതിനും പൊതുസ്ഥലത്ത് പരസ്യമദ്യപാനം നടത്തിയതനുമാണ് 17 പേരെ അറസ്റ്റു ചെയ്തത്. 13 ലിറ്റര്‍ വ്യാജ അരിഷ്ടവുമായി ഒരാളെ അറസ്റ്റു ചെയ്തു. പല കേസുകളി്ല്‍പ്പെട്ട് ഒഴില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെയും അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. പുകയില ഉത്പന്നങ്ങള്‍ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനും 27 കേസെടുത്തു. 5,200 രൂപ പിഴ ഈടാക്കി കോടതിയില്‍ അടച്ചു. 128 പാക്കറ്റ് സിഗറ്റു പിടികൂടി കോടതിയില്‍ ഹാജരാക്കി. ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും സൂക്ഷിക്കാതെ വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന നിയമമനുസരിച്ച് നാലുപേര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.