അമൃത്സര്‍: ഭാരത- പാക് അതിര്‍ത്തിയിലെ ബിഎസ്എഫ് നാരില്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ 21 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ 105 കോടി രൂപയാണ് ഇതിന്റെ വില. ഇതോടൊപ്പം ഇറ്റാലിയന്‍ നിര്‍മിതമായ ബ്രെറ്റ തോക്കുകളും ബിഎസ്എഫ് നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്.
നിയന്ത്രണരേഖ വഴി ഭാരതത്തില്‍ കടക്കാനുള്ള പാക് നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം ബിഎസ്എഫ് തടസ്സപ്പെടുത്തി മണിക്കൂറുകള്‍ക്കുശേഷമാണ് ഹെറോയിന്‍ പിടിച്ചത്. ബോര്‍ഡര്‍ ഔട്പോസ്റ്റിനു സമീപത്തായി പാക് കള്ളക്കടത്തു സംഘം ഭാരത അതിര്‍ത്തിയിലേക്ക് ഹെറോയിന്‍ വലിച്ചെറിയുകയായിരുനെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്. എ. കടാരിയ അറിയിച്ചു. ഇത്തരത്തില്‍ 143 കിലോഗ്രാം ഹെറോയിനാണ് ഭാരത പാക് അതിര്‍ത്തിയില്‍ നിന്നും ഈ വര്‍ഷം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: