നെടുങ്കണ്ടം: നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് ചെരിഞ്ഞു, മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. ഇന്നലെ രാവിലെ മുപ്പതോളം യാത്രക്കാരുമായി നെടുങ്കണ്ടത്തേയ്ക്ക് എത്തിയ അല്‍ഫോണ്‍സ് ബസാണ് വട്ടപ്പാറയില്‍ വച്ച് യന്ത്രത്തകരാറിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ടത്. റോഡില്‍ നിന്നും തെന്നിമാറിയ ബസ് നൂറിലധികം താഴ്ചയുള്ള കൊക്കയിലേക്ക് ചെരിഞ്ഞെങ്കിലും സമീപത്ത് നിന്ന മരം യാത്രക്കാര്‍ക്ക് രക്ഷയായി. മരത്തില്‍ തട്ടി അപകടകരമായി നിന്ന ബസില്‍ നിന്ന് ഡ്രൈവറുടെ സീറ്റിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപകടം അറിഞ്ഞ് കട്ടപ്പനയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തിത്തെത്തി. ബസ് കയറില്‍ക്കെട്ടി നിര്‍ത്തി. പിന്നീട് ക്രയിന്‍ ഉപയോഗിച്ച് പൊക്കിയെടുക്കുകയായിരുന്നു. തേക്കടി- നെടുങ്കണ്ടം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നെടുങ്കണ്ടം പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: