ഇടുക്കി: ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്കിയ പീഡിപ്പിച്ച കേസിലെ പ്രതിയും കുമളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്പറുമായ പ്രതി കീഴടങ്ങി. നടുപ്പറമ്പില്‍ ബിനോയിയാണ് ഇന്നലെ കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. പ്രതി വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്.ഇയാളെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: