കുമളി: നൂറ് ഗ്രാം കഞ്ചാവുമായി രണ്ട് പേര് പിടിയിലായി. എറണാകുളം കണയന്നൂര്‍ കറുകപ്പള്ളി സ്വദേശികളായ പുലിപ്പറമ്പില്‍ നൗഫല്‍(20), പുത്തന്‍പറമ്പില്‍ റമീസ് (19), എന്നിവരെയാണ് കുമളി ചെക്ക് പോസ്റ്റില്‍ വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി.ആര് ശെല്‍വരാജിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്ത.് ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 7 ബി.ബി 5343 ാം നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. റമീസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു കമ്പത്തുനിന്നും കഞ്ചാവുമായി പ്രതികള്‍ എത്തിയത്. കാറിന്റെ സീറ്റിനുള്ളില്‍ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: