ന്യൂദല്‍ഹി: ഭാരതത്തിന് ബാധകമാവുന്ന അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില ബാരലിന് 43.96 ഡോളറായി വര്‍ദ്ധിച്ചു. 2016 ജൂലൈ 12ലെ നിരക്കാണ് ഇത്. അതിന മുമ്പത്തെ ദിവസ ഇത് 42.98 ഡോളറായിരുന്നു. പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ്സെല്ലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
രൂപ നിരക്കില്‍ അസംസ്കൃത എണ്ണവില ബാരലിന് 2951.49 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. 2016 ജൂലൈ 11ന് എണ്ണവില ബാരലിന് 2886.06 രൂപ ആയിരുന്നു. രൂപ, ഡോളര്വിനിമയ നിരക്കില്‍ രൂപയുടെമൂല്യം 2016 ജൂലൈ 11ന് 67.14 ആയിരുന്നത് ജൂലൈ 11ന് 67.15 ആയി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: