എബിവിപി പഠനശിബിരത്തിന് നാളെ തുടക്കമാകും

Wednesday 13 July 2016 9:30 pm IST

കാഞ്ഞങ്ങാട്: അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത് സംസ്ഥാന പഠനശിബിരത്തിന് നാളെ കാഞ്ഞങ്ങാട് നെല്ലിത്തറയില്‍ തുടക്കമാകും. നെല്ലിത്തറ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് എബിവിപി അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കേണല്‍ എച്ച്. അശോക് കിണി അദ്ധ്യക്ഷത വഹിക്കും. എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ.രാകേഷ് ആമുഖഭാഷണം നടത്തും. അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി സുനില്‍ അംബേദ്ക്കര്‍, സോണല്‍ സെക്രട്ടറിമാരായ സഞ്ജയ് പാച്ച്‌പ്പോര്‍, ആനന്ദ് രഘുനാഥ് എന്നിവര്‍ സംബന്ധിക്കും. വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, ന്യു എജ്യുക്കേഷന്‍ പോളിസി, എബിവിപിയുടെ ചരിത്രം, അടിസ്ഥാന ആശയം, ദളിത് സാമൂഹിക വ്യവസ്ഥിതികള്‍, സോഷ്യല്‍ മീഡിയ, സാഹിത്യം തുടങ്ങി വിഷയങ്ങള്‍ ശിബിരത്തില്‍ ചര്‍ച്ചചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിബിരം 17ന് അവസാനിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ.രാകേഷ്, സെക്രട്ടറി എ.പ്രസാദ്, സ്വാഗതസംഘം ചെയര്‍മാന്‍ കേണല്‍ എച്ച്.അശോക് കിണി, ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത്, എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.