പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു

Wednesday 13 July 2016 9:28 pm IST

കോട്ടയം: ഭരതീയ മസ്ദൂര്‍സംഘം കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പയ്യന്നൂരില്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ രാമചന്ദ്രന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രീയകൊലപാതകങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി പി.എം.നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തങ്കച്ചന്‍ പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മനോജ് മാധവന്‍, എന്‍.എം.രാധാകൃഷ്ണന്‍, സന്തോഷ് പോള്‍, മേഖലാ ഭാരവാഹികളായ ജിജു സെബാസ്റ്റിയന്‍, ഗോപാലകൃഷ്ണന്‍, മോഹനന്‍.പി.എന്‍, ചന്ദ്രശേഖരപ്പണിക്കര്‍, മോഹനന്‍ പനച്ചിക്കാട് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ജയിംസ്, സജീവ്, ജയറാം, അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.