ടിപ്പര്‍പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാതായി

Wednesday 13 July 2016 9:58 pm IST

പുതുക്കാട്: ദേശീയപാത കുറുമാലി പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. ലോറി പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി പോയി. ലോറിയുടെ െ്രെഡവര്‍ ചിറ്റിശ്ശേരി സ്വദേശി പാണയേങ്ങാടന്‍ വീട്ടില്‍ ഫ്രാന്‍സീസ് മകന്‍ വിനു (25)വിനെ കാണാതായി.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു.ലോറിയില്‍ െ്രെഡവറെ കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. രാവിലെ 7.40 ഓടെയാണ് പുതുക്കാട് പോലീസില്‍ വിവരം അറിഞ്ഞത്.പാലത്തിന്റെ കൈവരി തകര്‍ന്നു കിടക്കുന്നത് കണ്ട യാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറിയില്‍ നിന്നും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോറി പുഴയിലേക്ക് മറിഞ്ഞയുടന്‍ െ്രെഡവര്‍ വെളളത്തിലേക്ക് ചാടിയതാണോ എന്നും പോലീസ് സംശയിക്കുന്നു. െ്രെഡവര്‍ ഒഴുക്കില്‍ പെട്ട് പോയതാണോ എന്നും സംശയിക്കുന്നുണ്ട്.പുഴയില്‍ ജലനിരപ്പും ഒഴുക്കും കൂടിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. തൃശൂരില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുന്നുണ്ട്. ചിറ്റിശ്ശേരിയിലെ സിമന്റ് കട്ട നിര്‍മ്മിക്കുന്ന കമ്പനിയിലെ ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.പാറ പൊടി എടുക്കുന്നതിനായി പുലര്‍ച്ചെ നാല് മണിയോടെയാണ് വിനു ലോറി എടുത്ത് വെള്ളിക്കുളങ്ങരയിലേക്ക് പോയത്.ആ സമയത്ത് ലോറിയില്‍ വിനു മാത്രമാണ് ഉണ്ടായിരുന്നതെന്ന് ലോറി ഉടമ പോലിസില്‍ മൊഴി നല്‍കി.പാലത്തിന്റെ ഫുട്പാത്തിന് ഉയരം കുറഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ചാലക്കുടി ഭാഗത്തേക്ക് പോകുന്ന പാലത്തിന്റെ കൈവരിയാണ് തകര്‍ന്നത്.ഈ ദിശയിലുള്ള പാലത്തില്‍ മുന്‍പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.