കൊച്ചി: മുൻസിഫ് മജിസ്ട്രേറ്റ് നിയമനം സംബന്ധിച്ച അപ്പീലുകൾ ഈ മാസം 24നു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. കൊല്ലം സ്വദേശി കിരൺലാൽ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ ജസ്റ്റീസുമാരായ പി.എൻ. രവീന്ദ്രൻ, പി.വി. ആശ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. 2013ലെ മുൻസിഫ് മജിസ്ട്രേറ്റ് നിയമനവുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റിൽ അപാകതയുണ്ടെന്നു ആരോപിച്ച് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ഹർജിയുമായി ബന്ധപ്പെട്ട വിശദീകരണം നൽകുന്നതിനു ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. തുടർന്നു വാദം കേട്ട് അപ്പീൽ ഉത്തരവിനായി മാറ്റുകയായിരുന്നു.
എന്നാൽ 2015 ഏപ്രിൽ ഏഴിനു വിധി പറയാൻ മാറ്റിയ അപ്പീലിൽ തുടർനടപടി ഉണ്ടായില്ല. ഇന്നലെ കേസ് പരിഗണിക്കവെ കേസിലെ അഭിഭാഷകർ കൂടുതൽ വിശദീകരണത്തിനു വീണ്ടും അവസരം നൽകണമെന്നാവശ്യപ്പെട്ട അവസരത്തിലാണ് അപ്പീൽ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: