പി. കെ. സഹദേവന്‍ അന്തരിച്ചു

Wednesday 13 July 2016 11:58 pm IST

കോഴിക്കോട്: ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയും ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യകാരി അംഗവുമായിരുന്ന വെസ്റ്റ്ഹില്‍ ബി.ജി. റോഡ് അനന്തകൃപയില്‍ പി.കെ. സഹദേവന്‍ (65) അന്തരിച്ചു. വെള്ളയില്‍ പുതിയകടവ് കുഞ്ഞിമ്പീച്ച കുടുംബാംഗമാണ്. ക്ഷേത്രഭൂമി മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു. ധീവര മഹാസഭ സംസ്ഥാന സെക്രട്ടറി, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ കാര്യവാഹ് എന്നീ ചുമതലവഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ ലോക സംഘര്‍ഷ സമിതി ജോയന്റ് കണ്‍വീനറായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിരവധി ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിനും പൊതുശ്മശാനങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ജനകീയ സമരങ്ങള്‍, നിയമ നടപടികള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി. കോഴിക്കോട്  നഗരത്തില്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്നു. ഭാര്യ: ശോഭന. മക്കള്‍: ജ്യോതിര്‍മയി, അമൃതമയി, അനന്തദാസ് (ഗ്രാഫിക് ഡിസൈനര്‍, ബെംഗളുരു). മരുമക്കള്‍: ഷൈജു, അഭിലാഷ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.