കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ സര് സയ്യിദ് കോളേജുമായി സഹകരിച്ച് തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ 30 ന് ലക്ഷ്യ 2016 എന്ന പേരില്‍ തൊഴില്‍മേള നടത്തും. സ്വകാര്യ മേഖലയിലുളള നാല്പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേള ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
എഞ്ചിനീയറിങ്ങ്, ഓട്ടോമൊബൈല്‍, ഐടി, റീട്ടെയില്‍, എഡ്യുക്കേഷന്‍, ബാങ്കിങ്ങ്, ഫിനാന്‍സ്, ബിപിഒ, ഹോസ്പിറ്റാലിറ്റി, ടെക്സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 30 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 19 ന് തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന് ചെയ്ത് തൊഴില്‍മേളയില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ ഒഴിവിലേക്ക് ഉദേ്യാഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാം. 250 രൂപയാണ് ആജീവനാന്ത രജിസ്ട്രേഷന് ഫീസ്. 35 വയസില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 8156955083
പ്രതികരിക്കാൻ ഇവിടെ എഴുതുക: