കണ്ണൂര്‍: സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാക്കുന്നതിനു വേണ്ടി മോദി സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ഔഷധി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്ത് റാബി ടവറില്‍ മലാബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡണ്ട് കൃഷ്ണാനന്ദ പൈ ഉദ്ഘാടനം ചെയ്തു. ജന്‍ ഔഷധി യില്‍ കൂടി വില്പന നടത്തുന്ന ജനറിക് മരുന്നുകള്‍ക്ക് 30 ശമാനം മുതല്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും. മരുന്നുകളുടെ അമിതമായ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കോന്ദ്രഫാര്മസ്യൂട്ടിക്കല് വകുപ്പ് ഭാരതത്തില്‍ ജന്‍ ഔഷധി ആരംഭിച്ചത്. ജനറിക് മരുന്നുകള്‍ക്ക് പ്രത്യേക ബ്രാന്റ് ഉണ്ടാകില്ല. ബ്രന്റ് ചെയ്യപ്പെട്ട മരുന്നുകളെ അപോക്ഷിച്ച് ജനറിക് മരുന്നുകള്‍ക്ക് വില വളരെ കുറവാണ്. ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് നാമങ്ങള്‍ എഴുതണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഫോണ്‍: 85479 00001.
പ്രതികരിക്കാൻ ഇവിടെ എഴുതുക: