തലശ്ശേരി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലരോഗങ്ങള്‍ക്കെതിരെ അലോപ്പതി-ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന് പത്രസമ്മേളനത്തില്‍ അറിയിച്ചു. 16 ന് കാലത്ത് 9 മണിക്ക് ചാലില്‍ സെന്റ് പീറ്റേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 41 മുതല്‍ 46 വരെ വാര്‍ഡിലുള്ളവര്‍ക്കും 17 ന് കാലത്ത് 9 മണിക്ക് പാറാല്‍ എല്‍പി സ്കൂളില്‍ വെച്ച് 23 മുതല്‍ 32 വരെയും 35, 36 വാര്‍ഡുകളിലുള്ളവര്‍ക്കും 23 ന് കാലത്ത് 9 മണിക്ക് തലായ് എല്‍പി സ്കൂളില്‍ വെച്ച് 33, 34, 37, 38, 39 വാര്‍ഡുകളിലുള്ളവര്‍ക്കും 24 ന് കാലത്ത് 9 മണിക്ക് വയലളം റീഡേഴ്സ് സെന്ററില്‍ 17 മുതല്‍ 22 വരെ വാര്‍ഡുകളിലുള്ളവര്‍ക്കും 30 ന് കാലത്ത് 9 മുതല്‍ കൊളശ്ശേരി പകല്‍ വിശ്രമ കേന്ദ്രത്തില്‍ വെച്ച് 1 മുതല്‍ 9 വരെ വാര്‍ഡുകളിലുള്ളവര്‍ക്കും 31 ന് കാലത്ത് 9 മുതല്‍ ചിറക്കര എച്ച്എസ്എസില്‍ വെച്ച് 10 മുതല്‍ 16 വരെയും 40, 47, 52 വാര്ഡുകളിലുള്ളവര്ക്കുമാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ ആവശ്യമുള്ളവര്‍ക്ക് മരുന്ന് നല്‍കുമെന്നും ചെയര്മാന് പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാരായ ടി.രാഘവന്, വേണു മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: