മട്ടന്നൂര്‍: തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്ത് തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിന്റെ ഭാഗമായി മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. എന്‍.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.വി.ഉദയഭാനു അധ്യക്ഷത വഹിച്ചു. രമേശന് കോയിലോടന്‍, പി.രാഘവന്, എ.ഇ.സന്തോഷ്, എ.ഇ.രഘുനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: