മട്ടന്നൂര്‍: മട്ടന്നൂര്‍ കോളേജ് റോഡില്‍ നിയന്ത്രണം വിട്ട മിനിലോറി മതിലിലിടിച്ച് മറിഞ്ഞ് ക്ലീനര്‍ക്ക് പരിക്കേറ്റു. കൊതേരി ഞെക്കണാമില് ഹൗസില്‍ ടി.വി.രവീന്ദ്രനാണ്(50)പരിക്കേറ്റത്. തലക്കും കാലിനും പരിക്കേറ്റ രവീന്ദ്രന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കി. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് ഭാഗത്തുനിന്നും ചെങ്കല്ലുമായി മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 13 ക്യു 4570 നമ്പര്‍ ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ മതിലിടിച്ച് നില്‍ക്കുകയായിരുന്നു. ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അഗ്നിരക്ഷാശമന സേനയും മട്ടന്നൂര്‍ പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി റോഡില്‍ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: