തലശ്ശേരി: കതിരൂര്‍ നായനാര്‍ റോഡിനടുത്ത ഇടവഴിയില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു, രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കതിരൂര്‍ അഡീഷണല്‍ എസ്ഐ കനകനും പാര്‍ട്ടിയുമാണ് ബോംബുകള്‍ കണ്ടെടുത്തത്. കടലാസില്‍ പൊതിഞ്ഞ സ്ഫോടകവസ്തുവുമായി സ്ഥലത്തെത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കതിരൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: