ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

Thursday 14 July 2016 12:18 am IST

ഇരിട്ടി: സാഹോദര്യം, സമര്‍പ്പണം, രാഷ്ട്രാഭിമാനം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തി പ്രഗതി വിദ്യാനികേതനില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ മാസം 29 ന് നോമ്പുകാലത്ത് ഇവിടെ വിപുലമായ നോമ്പ് തുറയും സംഘടിപ്പിച്ചിരുന്നു. ഇന്നലെ നടന്ന ഇഫ്ത്താര്‍ സംഗമം മുസ്ലീം ലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം ചെയ്തു. പ്രഗതി പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. സി.ബാബു, സാദിക്ക് ഉളിയില്‍ , ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റഹിയാനത്ത് ടീച്ചര്‍ സ്വാഗതവും ഷഹനാസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കഴിഞ്ഞ ദിവസം നടത്തിയ ഖുറാന്‍ ക്വിസ്സില്‍ വിജയിച്ചവരെ അനുമോദിച്ചു. ഇഫ്ത്താര്‍ വിരുന്നും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.