കണ്ണൂര്‍: പള്ളിക്കുന്ന് ഗവണ്മെന്റ് വിമന്‍സ് കോളേജിന് സമീപം നവഗാതരെ സ്വാഗതം ചെയ്ത് എബിവിപി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്. എസ്എഫ്ഐയുടെയും എംഎസ്എഫിന്റെയും ഉറച്ച കോട്ടകള്‍ എന്ന് അവര്‍ അവകാശപ്പെടുന്ന പള്ളിക്കുന്ന് ഗവ.വിമന്‍സ് കോളേജില്‍ കഴിഞ്ഞ ദിവസത്തെ എബിവിപി വിദ്യാഭ്യാസ ബന്ദില്‍ അവിടെവിദ്യാര്ത്ഥികള് യൂണിറ്റ് ആരംഭിച്ച് സമരം നടത്തുകയും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതില്‍ വിറളിപിടിച്ചവരാണ് എബിവിപി സ്ഥാപിച്ച ഫ്ളക്സ് നശിപ്പിച്ചതെന്നും എബിവിപി കണ്ണൂര്‍ നഗര്‍ സമതി ആരോപിച്ചു. സംഭവത്തില്‍ കണ്ണൂര്‍ നഗര്‍ സമിതി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: