സിപിഎം അക്രമത്തിനിരയായ വീടുകള്‍ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു

Thursday 14 July 2016 12:26 am IST

പയ്യന്നൂര്‍: കഴിഞ്ഞദിവസം സിപിഎം സംഘം അക്രമിച്ച് തകര്‍ത്ത പയ്യന്നൂര്‍ മേഖലയിലെ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ വീടുകളും സിപിഎം സംഘം പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് മേഖലാ പ്രസിഡണ്ട് അന്നൂരിലെ സി.കെ.രാമചന്ദ്രന്റെ വീടും സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ടി.രാജേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാര്‍, കാരയിലെ ടി.വി.നന്ദകുമാര്‍, എ.കെ.ഉണ്ണികൃഷ്ണന്‍, ജിഷ്ണു കുഞ്ഞിമംഗലം, ചിറ്റടിയിലെ സഹദേവന്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി നാരായണന്‍ ചിറ്റടി, താടിയില്‍ കുഞ്ഞികൃഷ്ണന്‍ ചിറ്റടി, കോറോത്തെ പ്രകാശന്‍, പനക്കില്‍ ബാലകൃഷ്ണന്‍, കെ.വി.റജിന്‍, ടി.വി.രാജേഷ്, പി.ഷൈജു, സുരേന്ദ്രന്‍ മുതിയലം, പുഞ്ചക്കാട് വിനോദ്, കരിവള്ളൂരിലെ ചിറ്റയില്‍ സത്യന്‍, ചിറ്റയില്‍ രാമചന്ദ്രന്‍, എം.പി.രവീന്ദ്രന്‍ തുടങ്ങിവരുടെ വീടും ചെറുതാഴത്തെ സംഘ കാര്യാലയവും അന്നൂരിലെ ആര്‍ഷ വിദ്യാലയവുമാണ് സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചത്. ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, വിഭാഗ് പ്രചാരക് കെ.ഗിരീഷ്, ജില്ലാ പ്രചാരക് എസ്.ആര്‍.കണ്ണന്‍, ജില്ലാ കാര്യവാഹ് പി.രാജേഷ്‌കുമാര്‍, വിഭാഗ് സഹകാര്യവാഹ് എം.തമ്പാന്‍, സേവാപ്രമുഖ് സജീവന്‍ ആറളം, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശന്‍, കോഴിക്കോട് മേഖലാ സംഘടനാ സെക്രട്ടറി കോവൈ സുരേഷ്‌കുമാര്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, ബിജെപി നേതാക്കളായ കെ.രാധാകൃഷ്ണന്‍, മോഹനന്‍ മാനന്തേരി, എ.പി.ഗംഗാധരന്‍, വിജയന്‍വട്ടിപ്രം, ആനിയമ്മ രാജേന്ദ്രന്‍, എം.പി.രവീന്ദ്രന്‍, കെ.രമേശ് മാസ്റ്റര്‍, എം.കെ.മുരളീധരന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.