ന്യൂദൽഹി: സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി യോഗാ ഗുരു ബാബാ രാംദേവിനെ നിയമിച്ചു. ബോളിവുഡ് താരങ്ങളും എംപിമാരും തമ്മിലാണ് ഫുട്ബോള്‍ മത്സരം നടക്കുന്നത്.
ജഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അടുത്ത 24 നാണ് മത്സരം. സ്വച്ഛ് ഭാരത് പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സെലിബ്രിറ്റി ഫുട്ബോള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാൻ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മിഷൻ, തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ സാമൂഹിക ഉന്നമനത്തിനായിട്ടുള്ള പദ്ധതികൾക്കായിട്ടാണ് ഇത്തരത്തിൽ ഫുട്ബോൾ മത്സരം നടത്തുന്നത്.
പാർലമെന്റ് അംഗങ്ങളുടെ ടീമിനെ കേന്ദ്ര മന്ത്രി ബബുൽ സുപ്രിയോവും ബോളിവുഡ് ടീമിനെ അഭിഷേക് ബച്ചനുമാണ് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: