അടിമാലി: സ്വകാര്യ ബസില്‍ കഞ്ചാവുമായി യാത്രചെയ്യവെ യുവാവിനെ എക്സൈസ് നാര്‍ക്കോട്ടിക് സംഘം അറസ്റ്റു ചെയ്തു. അടിമാലി കൊരങ്ങാട്ടി തെക്കിടിയില് ടി.എം. സജി (37) നെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് 4.20ന് മൂന്നാര്‍-അടിമാലി റോഡില്‍ തോക്കുപാറയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ 250 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെടുത്തു. മൂന്നാറില്‍ നിന്നും വന്ന സെന്റ് ജോര്‍ജ് ബസിന്റെ പിന്‍ഭാഗത്തെ സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്നു ഇയാള്‍. സ്കൂള്‍ വിടുന്ന സമയത്ത് വാഹനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കിന്റെ മറവില്‍ സര്‍വീസ് ബസുകളില്‍ കഞ്ചാവ് കടത്തുന്നത് വ്യാപകമാണെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് നാര്‍ക്കോട്ടിക് ഇന്‍സ്പെക്ടര്‍ എം.എസ്. ജനീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.സി. സാഗര്‍, കെ.എം. അഷറഫ്, സി.ഇ.ഓമാരായ എ.സി. നെബു, ബിജു മാത്യു, സുനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ദേവികുളം കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: