അടിമാലി: അടിമാലിയ്ക്ക് സമീപം ചീയപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേയ്ക്ക് മരം ഒടിഞ്ഞുവീണു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴിമാറിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അത്യാഹിതമുണ്ടായത്. എരുമേലിയില്‍ നിന്നും മാങ്കുളത്തിന് സര്‍വ്വീസ് നടത്തുന്ന കെഎആര്‍ടിസി ബസിന് മുന്നിലേക്കാണ് അപ്രതീക്ഷിതമായി മരം വീണത്. ഡ്രൈവര്‍ പെട്ടന്ന് ബസ് നിര്‍ത്തിയതിനാല്‍ മരംബസിന്റെ മുകളിലേയ്ക്ക് വീഴുന്നത് ഒഴിവായി. ബസിന്റെ ചില്ലുകള്‍ക്കും റേഡിയേറ്ററിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മുപ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അരമണിക്കൂറോളം വഴി ബ്ലോക്കായി. അടിമാലി ഹൈവേ പോലീസെത്തിയാണ് മരം നീക്കം ചെയ്തത്. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്ന നിര്‍ദ്ദേശം നടപ്പായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: