അടിമാലി: തൃശൂരിലെ ഓട് കമ്പനിയിലേക്ക് കളിമണ്ണ് എത്തിച്ച് നല്‍കാമെന്നേറ്റ് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വെളളത്തൂവല്‍ പോലീസ് കേസ് എടുത്തു.കൊന്നത്തടി പറത്തോട് ഇഞ്ചിക്കണ്ടം സുനില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ സിജി,രാജീവ്,അനുമോന്,സുജിത്ത് എന്നിവര്‍ക്കെതിരെയാണ് വെളളത്തൂവല്‍ പോലീസ് കേസ് എടുത്തത്.തൃശൂര്‍ നെന്മ്മണിക്കര മാമ്പുളളിവീട്ടില് ദിലീഷിന്റെ പരാതിയിലാണ് പോലീസ് കേസ്.ഇടുക്കിയില്‍ നിന്നും ഓട് നിര്‍മ്മിക്കാന്‍ അനുയോജ്യമായ കളിമണ്ണ് കമ്പനിയില്‍ എത്തിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് സുനിലിന്റെ നേതൃത്വത്തില്‍ ദിലീഷിന്റെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തത്.പരാതിയില്‍ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: