തേക്കടിയില്‍ കെടിഡിസിയുടെ ബോട്ട് നീറ്റിലിറക്കാന്‍ വനം വകുപ്പ് തടസം നില്‍ക്കുന്നു

Thursday 14 July 2016 8:19 pm IST

കുമളി: നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും   കേരള ടൂറിസം കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച  ബോട്ട് തേക്കടി തടാകത്തിലിറക്കാന്‍ സംസ്ഥാന വനം വകുപ്പ്  അനുമതി നല്‍കുന്നില്ല .നൂറ്റിയിരുപത്താറു പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ ബോട്ടാണ്  വനം വകുപ്പ് അനുമതി കാത്ത് കിടക്കുന്നത് . ബോട്ട് നീറ്റിലിറക്കാത്തതിനാല്‍ ലക്ഷ കണക്കിന് രൂപയാണ് ഇതിലൂടെ  കെടിഡിസിക്കു നഷ്ടമുണ്ടായത്. കൂടുതല്‍ വിനോദ  സഞ്ചാരികള്‍  സീസണ്‍ കാലത്ത്  തേക്കടിയില്‍ എത്തിയാല്‍  അവര്‍ക്കു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിലവിലില്ല എന്ന കാരണത്താലാണ് ബന്ധപ്പെട്ട വകുപ്പ് അനുമതി നല്‍കാത്തത് എന്നാണ് കെടിടിസി നല്‍കുന്ന മറുപടി .എന്നാല്‍ തേക്കടിയിലെ വിനോദ  സഞ്ചാര വരുമാനത്തിന്റെ കുത്തക വനം വകുപ്പിന് മാത്രമാക്കുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ  അജണ്ട എന്നാണ് നാട്ടുകാരുടെ അഭിപ്രായം. കെടിഡിസിക്കും  വനം വകുപ്പിനുമായി നാമമാത്ര സൗകര്യങ്ങളാണ് തേക്കടിയിലുള്ളത്. ഇവിടെ എത്തിച്ചേരുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും  തങ്ങളുടെ ആവശ്യങ്ങള്‍ക്കായ് സ്വകാര്യ മേഖലയാണ് ആശ്രയിക്കുന്നത്. നിലവില്‍ ആറു ബോട്ടുകള്‍ നീറ്റിലിറക്കാന്‍ കെറ്റിഡിസി ക്കു അനുമതിയുണ്ടെങ്കിലും ഇപ്പോള്‍ രണ്ടെണ്ണം മാത്രമാണ്  സര്‍വീസ് നടത്തുന്നത്. സീസണ്‍ കാലത്തു വിദേശീയര്‍ ഉള്‍പ്പെടെ  നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഉല്ലാസ യാത്രയ്ക്ക് ബോട്ടില്‍ ടിക്കറ്റ് ലഭിക്കാതെ  നിരാശരായി മടങ്ങുന്നത് . തേക്കടിയില്‍ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം  തടാകത്തിലൂടെയുള്ള ബോട്ട് സവാരിയും ആ സമയത്തു  മാത്രം നേരില്‍ കാണാന്‍ കഴിയുന്ന വന്യ മൃഗങ്ങളുമാണ് .കഴിഞ്ഞ കുറെ കാലങ്ങളിലായി   പാര്‍ക്കിങ് ഗ്രൗണ്ട് വിഷയത്തില്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരത്തെ പിന്നോട്ടടിപ്പിക്കുന്ന നിലപാടാണ് തേക്കടിയില്‍ വനം വകുപ്പ് സ്വീകരിച്ചു പോരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.