കോട്ടയം: ആഗസ്റ്റ് 19, 20, 21 തീയതികളില്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ജോസ് കെ. മാണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. എസ്ജെഎഫ് കെ സംസ്ഥാന പ്രസിഡന്റ് സി. ആര്. രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി എ. മാധവന് എന്നിവരാണ് രക്ഷാധികാരികള്‍.
മുന്‍ എംഎല്‍എ വി. എന്‍. വാസവന് ചെയര്‍മാനും ഡോ. നടുവട്ടം സത്യശീലന് ജനറല്‍ കണ്‍വീനറുമാണ്. തേക്കിന്‍കാട് ജോസഫ്, ഹക്കിം നട്ടാശേരി എന്നിവരാണ് ജോ. കണ്‍വീനര്‍മാര്‍. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജന. സെക്രട്ടറി അനിയന് മാത്യു ഫൈനാന്‍സ് ചെയര്‍മാനാണ്. ഇവരടക്കമുള്ള 101 അംഗ സ്വാഗതസംഘം കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും.
കോട്ടയം റസ്റ്റ് ഹൗസില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി. ആര്. രാമചന്ദ്രന്, എം. മാധവന്, വര്‍ഗീസ് കോയിപ്പള്ളി, ഡോ. നടുവട്ടം സത്യശീലന്, തേക്കിന്‍കാട് ജോസഫ്, ഹക്കിം നട്ടാശേരി, അഡ്വ. സമ്പത്ത് കുമാര്‍, എം. ആര്. ജോണ്സണ്, പഴയിടം മുരളി, ജസ്റ്റിന് ബ്രൂസ്, കെ. കെ. വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: