ആലപ്പുഴ: വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തതുമായി ആരോപിച്ച് മുന്‍ ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ ഒ.കെ. ഷെഫീഖിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. ആലപ്പുഴ കാഞ്ഞിരംചിറ സഫീനാ മന്‍സിലില്‍ സുധീറാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പുലയന്‍വഴി ജങ്ഷനില്‍ വച്ചാണ് ഷെഫീഖിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തി രണ്ടു മൊബൈല്‍ ഫോണുകളും അപഹരിക്കുകയും ചെയ്തത്. നേരത്തെ സുധീറിന്റെ ഭാര്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ഭീഷണിയും ഫോണ്‍ തട്ടിയെടുക്കലുമെന്ന് സുധീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: