അമ്പലപ്പുഴ: ബിജെപി സമരം ഫലം കണ്ടു. അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ഓട അധികൃതര്‍ വൃത്തിയാക്കി. അമ്പലപ്പുഴ തെക്കു പഞ്ചായത്തിലാണ് ഓട വൃത്തിയാക്കാന്‍ അനുവദിച്ച ഫണ്ട് ഇറിഗേഷന്‍ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ച് കച്ചേരിമുക്കില്‍ മാത്രം സ്ലാബുകള്‍ ഇളക്കി ഓട ശുചീകരിച്ചത്. എന്നാല്‍ മാലിന്യം നിറഞ്ഞ് മലിന ജലം കെട്ടിക്കിടക്കുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സ്ലാബുകള്‍ നീക്കം ചെയ്ത് ഓട ശുചീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
തുടര്‍ന്ന് ബിജെപി അമ്പലപ്പുഴ തെക്കു പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുമാടി പിഡബ്ല്യൂഡി ഓഫീസിലേക്ക് മാര്‍ച്ചു സംഘടിപ്പിച്ചു. ഇതിന്റെ പ്രതിഫലനമായാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തി പടിഞ്ഞാറെ നടയിലെ സ്ലാബുകള്‍ മാറ്റി ഓട വൃത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: