തൈക്കാട്ടുശ്ശേരി: തേവര്‍വട്ടം ഹൈസ്കൂളിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മാണത്തില്‍ അഴിമതി. നിര്‍മ്മാണത്തിലെ അപാകത വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു.
എംപി ഫണ്ടില്‍ നിന്നും 10 ലക്ഷം മുടക്കി നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിക്കുകയും കോണ്‍ക്രീറ്റ് ചെയ്യാതെയുമുള്ള നിര്‍മ്മാണ പ്രവൃത്തി അഴിമതിയാണെന്ന് ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. നിര്‍മ്മാണത്തിലെ അപാകത അന്വേഷിക്കുകയും കരാറുകാരനില്‍ നിന്നും പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു.
സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന ആഡിറ്റോറിയം ഉറപ്പോടുകൂടി പുനര്‍നിര്‍മ്മിക്കണമെന്ന് ബിജെപി തൈക്കാട്ടുശേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി പഞ്ചാത്ത് കമ്മറ്റി പ്രസിഡന്റ് കെ. രാജേഷ്, ജനറല്‍ സെക്രട്ടറി എം.ആര്. ജയദേവന്, കെ.വി. പ്രഭാര്ജി, അഭിലാഷ്. പി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: