കുറവിലങ്ങാട്: കുടുംബങ്ങള്‍ കൂട്ടായ്മ വിളിച്ചോതിയപ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫെറോന ഇടവകയിലെ ഇരുപത്തഞ്ചാം വാര്‍ഡിലെ മൂന്നാം കൂട്ടായ്മയായ സെന്റ് ആല്‍ബര്‍ട്ട്സ് കൂട്ടായ്മയാണ് കാരുണ്യവര്‍ഷത്തില്‍ സഹജീവിക്ക് പിന്തുണയായത്. ഭാരവാഹികളും പ്രമോഷന് കൗണ്‍സില്‍ ഭാരവാഹികളും നേതൃത്വം നല്‍കിയാണ് കുര്യനാട് മടുക്കനിരപ്പേല് കല്ലോലിക്കല്‍ സണ്ണിക്ക് വാസയോഗ്യമായ വീട് ഇന്നലെ കൈമാറിത്.
മൂന്നുമുറിയും അടുക്കളയും സിറ്റ്ഔട്ടുകളും ഉള്‍ക്കൊള്ളുന്ന വാര്‍ക്കവീടാണ് പണിതീര്‍ത്ത് ഇന്നലെ കൈമാറിയത്. ഫൊറോന വികാരി ഡോ. ജോസഫ് തടത്തില്‍ വീട് ആശീര്‍വദിച്ചു. കൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും നടത്തി.
ഈ വാര്‍ഡില്‍ കാരുണ്യം കുറവിലങ്ങാട് പദ്ധതിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മറ്റ് വീടുകളും ഭാരവാഹികള്ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: