കോട്ടയം: വിശ്വഹിന്ദു പരിഷത്ത് കോട്ടയം താലൂക്ക്സമിതി കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കലണ്ടര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.വി. പ്രതീഷ്കുമാര്‍ പ്രകാശനം ചെയ്തു. എല്ലാ ഭവനങ്ങളിലും രാമായണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം താലൂക്കില്‍ പതിനഞ്ച് കേന്ദ്രങ്ങളില്‍ രാമായണ മാസാചരണം നടത്തും. വിശ്വഹിന്ദുപരിഷത്ത് കേന്ദ്രങ്ങളായ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം, മള്ളൂശേരി ശ്രീകൃഷ്ണക്ഷേത്രം, കിളിരൂര്‍ എന്നിവിടങ്ങളില്‍ ബലിതര്പ്പണത്തിനുവേണ്ട വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയായതായി താലൂക്ക് സെക്രട്ടറി സതീഷ് കാഞ്ഞിരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: