കോളനി നിവാസികള്‍ കുടിക്കുന്നത് മലിനജലം

Thursday 14 July 2016 10:13 pm IST

വെങ്ങപ്പള്ളി : കോളനിനിവാസികള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത് മലിനജലം. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ട ചാമുണ്ടം കോളനിവാസികള്‍ വയലില്‍കൂടി ഒഴുകുന്ന തോട്ടിന്റെ അരികില്‍ കുഴികുത്തിയാണ് വെള്ളമെടുക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കിണര്‍ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്നാണ് കോളനിവാസികള്‍ക്ക് മലിനജലം കുടിക്കേണ്ടിവന്നത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ മലിനജലം കുടിച്ച് പകര്‍ച്ചവ്യാധികള്‍ക്ക് അടിമപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപ്പടിയുണ്ടായില്ല. കോളനിയില്‍ നിര്‍മ്മിച്ച കിണര്‍ ഉപയോഗ യോഗ്യമാക്കാ ന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കമെന്ന് ബിജെപി തെക്കുംതറ ബൂത്ത്കമ്മിറ്റി ആവശ്യപ്പെട്ടു. സി.കെ.വിനയന്‍, പ്രജീഷ്, നീലകണ്ഠ ന്‍ കോക്കുഴി, ശശി കോക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.