മഹാഗണപതി ക്ഷേത്രത്തില്‍ രാമായണ മാസാചരണം

Thursday 14 July 2016 10:18 pm IST

ബത്തേരി : മഹാഗണപതി ക്ഷേത്രത്തിലെ രാമായണമാസാചരണം ജൂലായ് 16 മുത ല്‍ ആഗസ്റ്റ് 16 വരെ രാമായണപാരായണം, വിശേഷാല്‍ പൂജ എന്നിവയോടുകൂടി ആചരിക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി 11 ാമത് രാമായണം പാഠശാല ആഗസ്റ്റ് 13ന് രാവിലെ ഒന്‍പത് മണിക്ക് ക്ഷേത്രത്തില്‍ നടക്കും. കേസരി പത്രാധിപര്‍ എന്‍.ആര്‍.മധു മുഖ്യപ്രഭാഷണം നടത്തും. രാമായണപാരായണം, പ്രശ്‌നോത്തരി മുതലായ പരിപാടികള്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 14ന് സദ്ഗമയ' എന്ന പേരില്‍ കൗമാരപ്രായക്കാരായ കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കുമായി ഒരു സാമൂഹ്യബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും. പരിപാടി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ബത്തേ രി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ നിര്‍വ ഹിക്കും. പരിപാടിയില്‍ പ്രശ സ്ത സൈക്കോളജിസ്റ്റും ട്രെയിനറുമായ അനൂപ് വൈ ക്കം ക്ലാസെടുക്കും. പരിപാടിയില്‍ പങ്കെ ടുക്കുന്നവര്‍ മുന്‍കൂട്ടി ബു ക്ക് ചെയ്യണമെന്ന് ക്ഷേത്ര സമിതി പ്രസിഡണ്ട് അറി യിച്ചു. ഫോണ്‍ : 04936 220445, 9447083543.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.