കൊച്ചി: കേരളത്തില്‍ ജൈവ കൃഷി പ്രചരിപ്പിക്കുന്നതിനായി ആര്‍ട്ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ ശ്രീശ്രീ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് & ടെക്നോളജി ട്രസ്റ്റ് മുന്‍കൈയെടുക്കുന്നു. ശ്രീശ്രീരവിശങ്കറുടെ പ്രമുഖ ശിഷ്യനും മലയാളിയുമായ കെ. രാമചന്ദ്രനാണ് സംസ്ഥാന അപ്പക്സ് സമിതി ചെയര്മാന്.
എല്ലാ ജില്ലകളിലും ശ്രീശ്രീ കിസാന്‍ സംഘങ്ങള്‍ രൂപീകരിച്ച് കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും പ്രശ്നങ്ങള്‍ സമിതി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തരിശു ഭൂമികളില്‍ 3 മില്ല്യണ്‍ ലക്ഷ്മിതരു നട്ടുപിടിപ്പിക്കും. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ധാരാളം ഓക്സിജന്‍ പുറന്തള്ളുന്ന ഈ അപൂര്‍വ്വ വൃക്ഷം അന്തരീക്ഷ മലിനീകരണം തടയാന്‍ അത്യുത്തമമാണെന്ന് പറയപ്പെടുന്നു.
തരിശു ഭൂമികളില്‍ ലക്ഷ്മിതരു നട്ടുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ് എം എസ് ആയോ ഇ മെയില്‍ ആയോ ബന്ധപ്പെടണം, നം. 9447432401. email: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: