കാറ്റിലും മഴയിലും വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

Thursday 14 July 2016 10:32 pm IST

പള്ളുരുത്തി: കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്നു. രണ്ടുപേര്‍ക്ക് പരിക്ക്. ചെല്ലാനം മാളികപ്പറമ്പ് മാവിന്‍ചുവട് 18-ാം വാര്‍ഡില്‍ വെളിയില്‍ ജോര്‍ജിന്റെ വീടാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തകര്‍ന്നുവീണത്. വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ജോര്‍ജിന്റെ മക്കളായ സേവ്യര്‍ (24), ആന്റണി (21) എന്നിവര്‍ക്ക് പരിക്കേറ്റു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ ദേഹമാസകലം പരിക്കുണ്ട്. ആദ്യം പനയപ്പള്ളി ഗൗതം ആശുപത്രിയിലും പിന്നീട് കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോയിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. കുമ്പളങ്ങി വില്ലേജ് ഓഫീസര്‍ മനോജ്, തഹസില്‍ദാര്‍ ബീഗം താഹിറ എന്നിവരും സ്ഥലത്ത് സന്ദര്‍ശനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.