വാര്‍ത്ത അടിസ്ഥാനരഹിതം: അമൃതാനന്ദമയി മഠം

Thursday 14 July 2016 10:33 pm IST

കൊച്ചി: ഭൂമിയിടപാട് സംബന്ധിച്ച് മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമെന്ന് മഠം. ഭൂമിയിടപാട് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായാണ് നടന്നിട്ടുള്ളത്. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. സിബിഐ തുടര്‍ന്നും കേസ് അന്വേഷിക്കുവാന്‍ താത്പര്യപ്പെടുന്നുണ്ടെകില്‍ മഠത്തിന്റെ സഹായവും സഹകരണവും ഉണ്ടാകും. മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും നിയമത്തിനുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് മഠം നടത്തുന്നതെന്നും അധികൃതര്‍ വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.