ഊട്ടുപുര അവിടെ തന്നെ പുന:സ്ഥാപ്പിക്കും: ദേവസ്വം കമ്മീഷണര്‍

Thursday 14 July 2016 11:11 pm IST

വര്‍ക്കല: തകര്‍ന്നു വീണ വര്‍ക്കല ശ്രീ ജനാര്‍ദന സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുര അവിടെ തന്നെ പുന:സ്ഥാപ്പിക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ് പറഞ്ഞു. തകര്‍ന്ന് വീണ ഊട്ടുപുര കാണുന്നതിനായി ഇന്നലെ ഉച്ചയ്ക്ക 2 മണിയോടെയാണ് അദ്ദേഹം എത്തിയത്. ഊട്ടുപുരയും നവീകരണം നടന്നു കൊണ്ടിരിക്കുന്ന ചക്ര തീര്‍ഥകുളവും സന്ദര്‍ശിച്ചു. പഴയ മാതൃകയില്‍ തന്നെ സ്ഥാപിക്കുന്നതിന് വേണ്ടി മേല്‍കൂരയുടെ ഓരോ തടികളും നമ്പരിട്ട് സുരക്ഷിതമായി ക്ഷേത്രത്തിനടുത്ത് സൂക്ഷിച്ച് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരണം നടന്നു കൊണ്ടിരിക്കുന്ന ചക്ര തീര്‍ഥ കുളത്തിന്റെ പണി തീര്‍ന്നാലുടന്‍ തന്നെ ഊട്ടുപുരയുടെ നിര്‍മ്മാണം തുടങ്ങണം. എന്നാല്‍ ഊട്ട്പുര യഥാ സ്ഥാനത്തുനിന്നും മാറ്റി മറ്റൊരു സ്ഥാനത്ത് സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പാപനാശത്തേക്ക് പോകുന്ന പ്രധാന പാത ഇതുവഴിയാണെന്നും ഊട്ടുപുരയുടെ ഭാഗത്ത് റോഡിന് വീതി കുറവാണെന്നും അവര്‍ പറഞ്ഞു. പൈതൃകമായി സംരക്ഷിക്കേണ്ട ഊട്ടുപുര യഥാ സ്ഥാനത്ത് തന്നെ സ്ഥാപിക്കണമെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആ

ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരോട് ഊട്ടുപുരയുടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു

വശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടുണ്ടെന്നും അതിനാല്‍ അവിടെ തന്നെ പുന:സ്ഥാപിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ഇതിനെതിരെ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ചക്ര തീര്‍ത്ഥ കുളത്തിനോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന ഊട്ടുപുര ബുധനാഴിച്ച രാത്രി 7.30 ഓടെയാണ് തകര്‍ന്നു വീണത്. ഒരുവര്‍ഷം മുന്‍പ് ഊട്ടുപുരയോട് ചേര്‍ന്നുള്ള ചക്രതീര്‍ഥ കുളം നവീകരണത്തിന്റെ ഭാഗമായി വറ്റിക്കുകയും പണി തുടങ്ങുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നവീകരണ പ്രവര്‍ത്തനം മൂലം കെട്ടിടത്തിന്റെ അടിത്തറയുടെ മണ്ണും ഒലിച്ചു പോയിരുന്നു. കുളത്തിലേക്കുള്ള പ്രധാന നീരുറവ ഇതിന്റെ അടി ഭാഗത്തുകൂടിയാണ് ഒഴുകിയിരുന്നത്. മണ്ണ് ഒലിച്ചു പോയതോടെ അസ്ഥി വാരത്തിനും ബലക്ഷയം ഉണ്ടായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊട്ട്പുര സംരക്ഷിക്കണമെന്ന് നിരവധി തവണ വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ദേവസ്വം ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് അതിനു തയ്യാറാകാതിരുന്നതാണ്  പൈതൃകപരമായി സംരക്ഷിക്കേണ്ട ഊട്ടുപുര തകര്‍ന്നു വീഴാന്‍ ഇടയാക്കിയത്. ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍ പോറ്റി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പത്മകുമാര്‍ എന്നിവരും കമ്മീഷനറോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.